38 വർഷം പഴക്കമുള്ള ലോക റെക്കോഡ് തകർത്ത് പതിനൊന്നുകാരി ബോധന ശിവാനന്ദൻ

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണൽ മാസ്റ്ററായി ഇംഗ്ലണ്ടിന്റെ ഇന്ത്യൻ വംശജയായ പതിനൊന്നുകാരി ബോധന ശിവാനന്ദൻ. ഹംഗറിയുടെ ഇതിഹാസതാരം ജൂഡിറ്റ് പോൾഗർ സ്ഥാപിച്ച 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് ബോധന ഈ നേട്ടം സ്വന്തമാക്കിയത്. യൂറോപ്പ്യൻ ക്ലബ് കപ്പ് ചാമ്പ്യൻഷിപ്പിൽ സ്വീഡന്റെ വിക്ടോറിയ ജോഹാൻസണെ തോൽപ്പിച്ചാണ് ബോധന മൂന്നാമത്തെയും അവസാനത്തെയും ഐ.എം നോർം സ്വന്തമാക്കിയത്.
ലണ്ടനിലെ ഹാരോയിൽ നിന്നുള്ള ബോധന, ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഈ വിജയത്തോടെ, ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ ഇന്റർനാഷണൽ മാസ്റ്റർ എന്ന നേട്ടവും ബോധന കൈവരിച്ചു. നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനെയും മറികടന്നാണ് ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റർ പട്ടികയിൽ ബോധന മുന്നിലെത്തിയത്.
കുടുംബസുഹൃത്ത് പിതാവിന് നൽകിയ സാധനങ്ങൾക്കിടയിൽ കണ്ട കരുക്കളുടെ ഭംഗി കണ്ടാണ് ബോധനയ്ക്ക് ചെസ്സിൽ താല്പര്യം ജനിച്ചത്. കോവിഡ് കാലത്ത് അഞ്ചാം വയസ്സിൽ കളിച്ചുതുടങ്ങി. വീഡിയോകൾ കണ്ട് സ്വയം പഠിച്ച് കളിയിൽ കഴിവ് തെളിയിച്ചത്. 2026-ൽ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് വനിതാ കിരീടം നേടി 1939-ൽ എലെയ്ൻ പ്രിച്ചാർഡ് സ്ഥാപിച്ച റെക്കോർഡ് തകർത്ത ബോധന, വുമൺ ഗ്രാൻഡ്മാസ്റ്റർ (WGM) നോം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ്.
Content Highlights: Bodhana Sivanandan became the youngest female International Master at age 11., She broke Judit Polgar's 38-year-old chess record., She achieved the milestone at the European Club Cup Championship., She started playing chess self-taught during the COVID-19 pandemic at age 5.