ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം നേടി ക്രെസിക്കോവ-സിനിയക്കോവ സഖ്യം

Photo: twitter.com/AustralianOpen
Photo: twitter.com/AustralianOpen

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ടെന്നീസ് കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെസിക്കോവ-കാതറീന സിനിയക്കോവ സഖ്യം. ഫൈനലില്‍ കസാഖ്‌സ്താന്റെ അന്ന ഡാനിലിയാന-ബ്രസീലിന്റെ ബീട്രിസ് ഹദ്ദാദ് സഖ്യത്തെ കീഴടക്കിയാണ് ചെക്ക് ടീം കിരീടം നേടിയത്. 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെസിക്കോവ-സിനിയക്കോവ സഖ്യം വിജയം നേടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചുവന്ന ഇരുവരും രണ്ടും മൂന്നും സെറ്റുകളും സ്വന്തമാക്കി വിജയം നേടി. സ്‌കോര്‍: 6-7, 6-4, 6-4

ക്രെസിക്കോവ-സിനിയക്കോവ സഖ്യം നേടുന്ന നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018-ലും 2021 ലും ഫ്രഞ്ച് ഓപ്പണ്‍ നേടിയ ഇവര്‍ 2018-ല്‍ വിംബിള്‍ഡണിലും കിരീടത്തില്‍ മുത്തമിട്ടു.ടോക്യോ ഒളിമ്പിക്‌സിലും ക്രെസിക്കോവ-സിനിയക്കോവ സഖ്യമാണ് സ്വര്‍ണം നേടിയത്. 

Content Highlights: Barbora Krejcikova-Katerina Siniakova win women's doubles crown in australian open

Content Highlights: