ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ആര്യന സബലെങ്കയ്ക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറസ് താരം ആര്യന സബലെങ്കയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ കസാഖ്‌സ്താന്‍ താരവും നിലവിലെ വിംബിള്‍ഡണ്‍ ജേതാവുമായ എലെന റിബാക്കിനയെ തകര്‍ത്താണ് സബലെങ്ക തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 4-6, 6-3, 6-4.
ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സബലെങ്കയുടെ കരുത്തുറ്റ തിരിച്ചുവരവ്. ഈ വര്‍ഷം സബലെങ്ക നേടുന്ന തുടര്‍ച്ചയായ 11-ാം ജയമായിരുന്നു ശനിയാഴ്ചത്തേത്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പകരം അവരുടെ പേരിനൊപ്പം വെള്ള പതാകയാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ സ്വന്തം രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലല്ലാതെ മത്സരിച്ച് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക.
Content Highlights: Australian Open 2023 Aryna Sabalenka beat Elena Rybakina to lift title