ഏഷ്യൻ ഗെയിംസ് ടെക്‌ബോൾ സെമിയിൽ ഇന്ത്യക്ക് തോൽവി; ക്വുംസി ഇനി വെങ്കലത്തിനായി മത്സരിക്കും

#സ്പോർട്സ് ഡെസ്ക്
ക്വുംസി ഡിസൂസ | Photo: x
ക്വുംസി ഡിസൂസ | Photo: x

നഗോയ: ഏഷ്യൻ ഗെയിംസ് ടെക്‌ബോൾ സെമി ഫൈനലിൽ ഇന്ത്യയുടെ ക്വുംസി ഡിസൂസയ്ക്ക് തോൽവി. വനിതാ സിംഗിൾസിൽ ഇന്തോനേഷ്യയുടെ ഇമാ സുമയ്യയോടാണ് ക്വുംസി പരാജയപ്പെട്ടത്. ഇനി ഞായറാഴ്ച വെങ്കല മെഡലിനായി മത്സരിക്കും.

ആദ്യ സെറ്റ് 12-7ന് വിജയിച്ച് മികച്ച തുടക്കമാണ് ക്വുംസിക്ക് ലഭിച്ചത്. എന്നാൽ പിന്നീട് ഇന്തോനേഷ്യൻ താരം തിരിച്ചുവരികയായിരുന്നു. രണ്ടാം സെറ്റിൽ അവർ 12-9ന് വിജയിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ ഇന്ത്യൻ താരം 4-0ത്തിന് മുന്നിലെത്തിയെങ്കിലും തുടർച്ചയായി പോയിന്റുകൾ നേടിയ ഇമാ സുമയ്യ 12-7ന് സെറ്റും മത്സരവും സ്വന്തമാക്കി.

ഞായറാഴ്ച നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ജപ്പാന്റെ യിയുന സകാമോട്ടോയാണ് ക്വുംസിയുടെ എതിരാളി. ഇതിൽ വിജയിച്ചാൽ ടെക്‌ബോളിൽ ഇന്ത്യയുടെ ആദ്യ മെഡൽനേട്ടമാകും അത്.

Content Highlights: Kumsi D'Souza lost the women's singles teqball semifinal to Indonesia's Ima Sumayya., Started strong by winning the first set 12-7 but lost the subsequent sets., Will face Japan's Yiyuna Sakamoto in the bronze medal match on Sunday., A win in the bronze match will secure India's first-ever teqball medal.