ബാറ്റൺ കൈമാറുന്നതിനിടെ വീണ് ഇന്ത്യൻ താരം, കുതിച്ച് ഫൈനലിലെത്തി ടീം ഇന്ത്യ

#സ്പോർട്സ് ഡെസ്ക്
മിക്സഡ് റിലേ മത്സരത്തിൽ നിന്ന് | X.com/@ITGDsports
മിക്സഡ് റിലേ മത്സരത്തിൽ നിന്ന് | X.com/@ITGDsports

നഗോയ: ഏഷ്യൻ ഗെയിംസ് മികസ്ഡ് റിലേ 4x100 ഹീറ്റ്‌സിൽ മികച്ച പ്രകടനത്തോടെ ഇന്ത്യ ഫൈനലിൽ. ഹീറ്റ്‌സിൽ രണ്ടാമതെത്തിയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്. ചൈന ഒന്നാമതായി. ബാറ്റൺ കൈമാറുന്നതിനിടെ ഇന്ത്യൻ താരം അനിമേഷ് കുജൂർ ട്രാക്കിൽ വഴുതിവീഴുകയും ചെയ്തു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കമാണ് ചൈന ഇന്ത്യയെ മറികടന്നത്. 41.52 സെക്കൻഡിൽ ചൈന ഫിനിഷ് ചെയ്തപ്പോൾ ഇന്ത്യ 41.54 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഗുരിന്ദർവീർ സിങ്, അഭിനയ, അനിമേഷ് കുജൂർ, ഹരിത ഭദ്ര എന്നിവരാണ് ഇന്ത്യക്കായി ഓടിയത്. മൂന്നാമതായി ഓടിയ അനിമേഷ് ഹരിതയ്ക്ക് ബാറ്റൺ കൈമാറിയതിന് പിന്നാലെ ട്രാക്കിൽ വീണു. എന്നാൽ ഹരിത മുന്നോട്ടുകുതിച്ച് രണ്ടാമതായി അവസാനിപ്പിച്ചു.

Content Highlights: India qualified for the Asian Games mixed relay 4x100 final