ലോക അണ്ടർ-20 അത്‌ലറ്റിക്‌സ്‌; ജാവലിനിൽ ആശിഷിന് വെള്ളി, നീരജ് സ്വർണം നേടിയതിന് ശേഷമുള്ള ആദ്യ മെഡൽ

#സ്പോർട്സ് ഡെസ്ക്
ആശിഷ് യാ​ദവ് | X.com/@afiindia
ആശിഷ് യാ​ദവ് | X.com/@afiindia

ഒറിഗോൺ: ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ താരം ആശിഷ് യാദവ്. ജാവലിനിലാണ് ആശിഷ് വെള്ളി നേടിയത്. നീരജ് ചോപ്ര സ്വർണം നേടി പത്തുവർഷത്തിന് ശേഷമാണ് ജാവലിനിൽ ഇന്ത്യ മെഡൽ നേടുന്നത്.

74.09 മീറ്റർ ദൂരം എറിഞ്ഞാണ് ആശിഷ് വെള്ളി നേടിയത്. ദക്ഷിണാഫ്രിക്കയുടെ യാൻ ഹെൻഡ്രിക് സ്വർണവും ഡൊമിനിക്കയുടെ ആഡിസൺ ജെയിംസ് വെങ്കലവും നേടി. ഹെൻഡ്രിക് 80.50 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്.

അണ്ടർ 20 ചാമ്പ്യൻഷിപ്പ് ജാവലിനിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് ആശിഷ്. 2016 ൽ നീരജ് ചോപ്ര സ്വർണം നേടിയതാണ് ഇതിന് മുൻപുള്ള നേട്ടം. അന്ന് അണ്ടർ-20 തലത്തിൽ ലോക റെക്കോഡ് കുറിച്ചാണ് നീരജ് സ്വർണം നേടിയത്. 86.48 മീറ്ററാണ് നീരജ് എറിഞ്ഞത്. പത്തുവർഷങ്ങൾക്കിപ്പുറം വീണ്ടും ജാവലിനിൽ ഇന്ത്യക്ക് മെഡൽത്തിളക്കം.

Content Highlights: Ashish Yadav won silver at the World U20 Athletics Championships., Achieved a distance of 74.09 meters in the javelin throw