ഫ്രഞ്ച് ഓപ്പണിൽ സബലെങ്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി; അവസാന സെറ്റിൽ 6-0 ന് തകർന്നടിഞ്ഞു

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് ലോക ഒന്നാം നമ്പർ താരം ആര്യാന സബലെങ്ക പുറത്ത്. വനിതാ സിംഗിൾസ് ക്വാർട്ടറിൽ റഷ്യയുടെ ഡയാന ഷ്‌നയിഡറോടാണ് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയെങ്കിലും പിന്നീടുള്ള സെറ്റുകളിൽ ശക്തമായി തിരിച്ചുവന്നാണ് ഡയാന ജയം സ്വന്തമാക്കിയത്.
ആദ്യ സെറ്റ് 3-6 നാണ് സബലെങ്ക സ്വന്തമാക്കിയത്. രണ്ടാം സെറ്റിലും കരുത്തോടെ റാക്കറ്റേന്തിയ താരം മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചു. രണ്ടാം സെറ്റിൽ 4-1 ന് താരം മുന്നിട്ടുനിന്നു. രണ്ട് പോയന്റ് കൂടെ നേടിയാൽ സെറ്റും മത്സരവും താരത്തിന് സ്വന്തമാക്കാമായിരുന്നു. എന്നാൽ റഷ്യൻ താരം അപ്രതീക്ഷിത കുതിപ്പ് നടത്തി. അതിൽ നിന്ന് തിരിച്ചുവരാൻ സബലെങ്കയ്ക്ക് കഴിഞ്ഞില്ല.
രണ്ടാം സെറ്റിൽ തിരിച്ചുവന്ന ഡയാന പിടിമുറുക്കി. ഒടുവിൽ 7-5 ന് സെറ്റ് സ്വന്തമാക്കുകയും ചെയ്തു. മൂന്നാം സെറ്റിലും താരം കുതിച്ചു. തുടക്കത്തിൽ തന്നെ സബലെങ്കയുടെ സർവ് ബ്രേക്ക് ചെയ്ത് റഷ്യൻ താരം മുന്നേറി. പിന്നീട് അമ്പരപ്പിക്കുന്നതായിരുന്നു ഡയാനയുടെ പ്രകടനം. സെറ്റിൽ ഒരു പോയന്റുപോലും സബലെങ്കയ്ക്ക് നേടാനായില്ല. 6-0 ദയനീയമായി തകർന്നടിഞ്ഞു. അതോടെ ഷ്‌നയിഡർ സെമിയിലേക്ക് മുന്നേറി.
Content Highlights: World No. 1 Aryna Sabalenka eliminated in French Open quarterfinals., Diana Shnaider staged a remarkable comeback after trailing 4-1 in the second set., Final set score was a dominant 6-0 win for Shnaider., Shnaider secures her spot in the French Open semifinals.