ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീടം ജപ്പാന്റെ അകാനെ യമാഗുച്ചിക്ക്

Photo: AP
Photo: AP

ഹ്യുല്‍വ (സ്‌പെയ്ന്‍): ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെ തകര്‍ത്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി ജപ്പാന്റെ അകാനെ യമാഗുച്ചി.

ഞായറാഴ്ച നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു യമാഗുച്ചിയുടെ ജയം. സ്‌കോര്‍: 21-14, 21-11. 39 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യമാഗുച്ചി ജയം സ്വന്തമാക്കി.

തായ് സു യിങ് വെള്ളി മെഡല്‍ സ്വന്തമാക്കി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് തായ്‌പേയ് താരത്തിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. നേരത്തെ ടോക്യോ ഒളിമ്പിക്‌സിലും താരം വെള്ളി മെഡല്‍ നേടിയിരുന്നു. അന്ന് സെമിയില്‍ ഇന്ത്യയുടെ പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയ തായ് സു യിങ്, ഫൈനല്‍ പോരാട്ടത്തില്‍ ചൈനയുടെ ചെന്‍ യുഫെയിയോട് തോല്‍വി വഴങ്ങുകയായിരുന്നു.

അതേസമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്.  നേരത്തെ 2018-ല്‍ താരം വെങ്കല മെഡല്‍ നേടിയിരുന്നു.

Content Highlights: akane yamguchi won the women s singles gold at bwf world championships 2021

Content Highlights: