താരങ്ങളിലൊരാള്‍ക്ക് കൊറോണ ബാധ; എന്‍.ബി.എ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മിയാമി: താരങ്ങളിലൊരാളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായതോടെ എന്‍.ബി.എ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍.
ഉതാഹ് ജാസ് താരങ്ങളിലൊരാളായ റുഡി ഗോബേര്‍ട്ടിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ബുധനാഴ്ച രാത്രിയിലെ മത്സരത്തിനു ശേഷം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സീസണ്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് ലീഗ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
റുഡി ഗോബേര്‍ട്ടിന്റെ പരിശോധനാ ഫലം പോസിറ്റീവായതോടെ ഉതാഹ് ജാസും ഒക്ലഹോമ സിറ്റി തണ്ടേഴ്‌സും തമ്മില്‍ ബുധനാഴ്ച നടക്കാനിരുന്ന മത്സരം റദ്ദാക്കിയിരുന്നു. അതേസമയം പരിശോധനകള്‍ക്കായി ജാസ് ടീം താരങ്ങള്‍ മത്സരം നടക്കാനിരുന്ന സ്‌റ്റേഡിയത്തില്‍ തന്നെ തുടരുകയാണ്.
Content Highlights: Utah Jazz player tests positive for coronavirus NBA suspends season
Content Highlights: