അണ്ടര്‍ 19 ലോകകപ്പില്‍ ധവാന്റെ റണ്‍നേട്ടം മറികടന്ന് ബേബി എ ബി; ഐ.പിഎല്ലില്‍ കോടീശ്വരനാകുമോ താരം?

Photo: twitter.com|ICC
Photo: twitter.com|ICC

രു അണ്ടര്‍ 19 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. 

ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ പേരിലുണ്ടായിരുന്ന 504 റണ്‍സിന്റെ റെക്കോഡാണ് ബ്രെവിസ് പഴങ്കഥയാക്കിയത്. 

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സുമായി ഷോട്ടുകള്‍ കളിക്കുന്നതിലും ശരീരഭാഷയിലും സാമ്യതകളുള്ള ബ്രെവിസ് 'ബേബി എ ബി' എന്നാണ് അറിയപ്പെടുന്നത്.

ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയടക്കം 84.33 ശരാശരിയില്‍ 506 റണ്‍സാണ് ബ്രെവിസ് സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പില്‍ ഏഴ്, എട്ട് സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 130 പന്തില്‍ നിന്ന് ഏഴ് സിക്‌സും 11 ഫോറുമടക്കം 138 റണ്‍സെടുത്തതോടെയാണ് ബ്രെവിസ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

2004-ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിയടക്കം 505 റണ്‍സാണ് ധവാന്‍ സ്വന്തമാക്കിയത്.

ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

ഡെവാള്‍ഡ് ബ്രെവിസ് - 2 സെഞ്ചുറിയടക്കം 6 മത്സരങ്ങളില്‍ നിന്ന് 506 റണ്‍സ് (2022)

ശിഖര്‍ ധവാന്‍ - 3 സെഞ്ചുറിയടക്കം 7 മത്സരങ്ങളില്‍ നിന്ന് 505 (2004)

ബ്രെറ്റ് വില്യംസ് (ഓസ്‌ട്രേലിയ) - 2 സെഞ്ചുറിയടക്കം 9 മത്സരങ്ങളില്‍ നിന്ന് 471 (1998)

കാമറൂണ്‍ വൈറ്റ് (ഓസ്ട്രേലിയ) - 1 സെഞ്ചുറിയടക്കം 8 മത്സരങ്ങളില്‍ നിന്ന് 423 (2002)

ഡി.ജെ പേഗണ്‍ (വെസ്റ്റിന്‍ഡീസ്) - 1 സെഞ്ചുറിയടക്കം 7 മത്സരങ്ങളില്‍ നിന്ന് 421 (2002)

ഐപിഎല്‍ താരലേലത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ബ്രെവിസും ഉള്‍പ്പെടുന്നുണ്ട്. ഫോം കണക്കിലെടുത്ത് താരത്തെ റാഞ്ചാന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരമുണ്ടാകുമെന്ന് ഉറപ്പാണ്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് ബ്രെവിസ് ഇടംനേടിയിരിക്കുന്നത്.

Content Highlights: under 19 world cup dewald brevis breakes shikhar dhawan s record

Content Highlights: