'എന്റെ സഹോദരന് പിറക്കാതെ പോയ എന്റെ അമ്മ': ട്വിറ്ററിൽ ഉമര്‍ അക്മലിന്റെ മണ്ടത്തരം

ലാഹോര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് പാകിസ്താന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഉമര്‍ ചെയ്ത ട്വീറ്റിലെ മണ്ടത്തരമാണ് പാക് താരത്തെ കുരുക്കിയത്. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉമര്‍ 'എന്റെ സഹോദരന് പിറക്കാതെപോയ എന്റെ അമ്മ' എന്ന് ക്യാപ്ഷന്‍ എഴുതി.
'എന്റെ അമ്മയ്ക്ക് പിറക്കാതെപോയ എന്റെ സഹോദരന്‍' എന്നായിരുന്നു യഥാര്‍ഥത്തില്‍ എഴുതേണ്ടിയിരുന്നത്. എന്നാല്‍ ഉമറിന് തെറ്റുപറ്റുകയായിരുന്നു. പിന്നീട് താരം ഈ ട്വീറ്റ് പിന്‍വലിച്ചു. പക്ഷേ അപ്പോഴേക്കും ഇത് സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് പാക് താരത്തെ ട്രോളുകയാണ് ആരാധകര്‍.