രഹാനെയ്ക്ക് നിറഞ്ഞ കൈയടികള്‍; പെയ്‌നിന് കൂക്കിവിളി

ബ്രിസ്‌ബെയ്ന്‍: ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫി കൈവിട്ടതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിനെ കൂവി വിളിച്ച് ഗാബയിലെ കാണികള്‍.
ഗാബയിലെ തോല്‍വിക്ക് ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനായി എത്തിയപ്പോഴാണ് കാണികള്‍ ഓസീസ് ക്യാപ്റ്റനെ കൂക്കിവിളിച്ചത്. പ്രമുഖ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിനോട് പരമ്പര തോറ്റതോടെ പെയ്‌നിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.
32 വര്‍ഷത്തിനിടെ ഇതാദ്യമാണ് ഗാബയില്‍ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.
അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മൈതാനത്തേക്കിറങ്ങിയപ്പോള്‍ നിറഞ്ഞ കൈയടികളാണ് സ്‌റ്റേഡിയത്തില്‍ മുഴങ്ങിയത്.
അഞ്ചാം ദിവസത്തെ ആവേശ പോരാട്ടത്തിനൊടുവിലായിരുന്നു ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാന്‍ വെറും 18 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനായിരുന്നു ജയം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വട്ടവും ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കി.
Content Highlights: Tim Paine booed by Gabba crowd after Australia lose Test series
Content Highlights: