ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

#സ്പോർട്സ് ഡെസ്ക്
ശ്രീശാന്തും പിതാവ് ശാന്തകുമാരൻ നായരും | Mathrubhumi
ശ്രീശാന്തും പിതാവ് ശാന്തകുമാരൻ നായരും | Mathrubhumi

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. റിട്ട. എൽ.ഐ.സി സോണൽ മാനേജരായ ശാന്തകുമാരൻ നായർ കോതമംഗലം മാതിരപ്പിള്ളി സ്വദേശിയാണ്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കോതമംഗലത്തെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം നാലുമണിയോടെ സംസ്കരിക്കും. ടി.എൻ. സാവിത്രി ദേവിയാണ് ഭാര്യ, ദീപുശാന്ത്, നിവേദിത, ദിവ്യ, എസ്. ശ്രീശാന്ത് എന്നിവരാണ് മക്കൾ.

Content Highlights: V. Shanthakumaran Nair, father of former cricketer S. Sreesanth, passed away at the age of 89.