രോഹിത് സമൈറയോട് ചോദിക്കുന്നു;'ഇതു ഞാന്‍ പോസ്റ്റ് ചെയ്‌തോട്ടെ?'

മുംബൈ: മകള്‍ സമൈറയോടൊപ്പമുള്ള രോഹിത് ശര്‍മ്മയുടെ വീഡിയോ പങ്കുവെച്ച് ഭാര്യ റിതിക സജ്‌ദേഹ്. രോഹിത് തന്റെ മൊബൈല്‍ ഫോണ്‍ സമൈറയെ കാണിക്കുന്ന വീഡിയായാണ് റിതിക പങ്കുവെച്ചത്. റിതികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയിരുന്നു ഈ 'ക്യൂട്ട് വീഡിയോ'.
സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് സമൈറയുടെ സമ്മതം വാങ്ങുകയാണ് രോഹിത് എന്നായിരുന്നു റിതിക ഈ വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം മുംബൈ ഇന്ത്യന്‍സ് ഈ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു.
രോഹിതിന്റെ പുതിയ സോഷ്യല്‍ മീഡിയ മാനേജര്‍ എത്രത്തോളം ക്യൂട്ട് ആണെന്ന ചോദ്യവും മുംബെ ഇന്ത്യന്‍സ് ഈ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തു. ഒന്നു മുതല്‍ പത്ത് വരെയുള്ള സ്‌കെയ്‌ലില്‍ നിങ്ങള്‍ എത്ര പോയിന്റ് കൊടുക്കുമെന്നും മുംബൈ ഇന്ത്യന്‍സ് ചോദിക്കുന്നു.
ന്യൂസീലന്‍ഡ് പര്യടനത്തിലായിരുന്ന രോഹിതിന് അഞ്ചാം ട്വന്റി-20യ്ക്കിടെ പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരം പര്യടനം പൂര്‍ത്തിയാക്കാതെ മുംബൈയില്‍ തിരിച്ചെത്തുകയായിരുന്നു.
Content Highlights: Rohit Sharma Seeks Approval From Daughter For Social Media Post In Cute Video
Content Highlights: