തോൽവിക്കുപിന്നിൽ ലോബികളുടെ ആസൂത്രണം -പി.ടി. ഉഷ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ തന്റെ തോൽവി യാദൃച്ഛികമല്ലെന്നും ചില ലോബികൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പി.ടി. ഉഷ. വനിതാതാര പ്രതിനിധി തിരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ പി.ടി. ഉഷ സംസാരിക്കുന്നു
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) ജനറൽ കൗൺസിലേക്കുനടന്ന തിരെഞ്ഞടുപ്പിലെ തോൽവിയെ എങ്ങനെ കാണുന്നു
= ജയവും തോൽവിയും പുതിയതല്ല. ഏഴാംക്ലാസ് മുതൽ ഇത് രണ്ടും അനുഭവിക്കുന്നതാണ്. എന്നാൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ തോൽവി യാദൃച്ഛികമല്ല. ചില ലോബികൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഐ.ഒ.എ. യെ ശുദ്ധീകരിച്ചത് ഇഷ്ടപ്പെടത്തവരായിരിക്കും പിന്നിൽ പ്രവർത്തിച്ചത്
ആരാണ് അതിനുപിന്നിലെന്നാണ് കരുതുന്നത്
ഒളിമ്പിക് അസോസിയേഷനെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങളുടെ കാലമാണ് ഇപ്പോഴുണ്ടായത്. അങ്ങനെ നേട്ടങ്ങൾ ഉണ്ടായിട്ടും എന്നെ പോലുള്ള ഒരാൾ അഞ്ചാംസ്ഥാനമായി വരണമെങ്കിൽ അതിനൊരു കാരണമുണ്ടാകാം. തോൽപ്പിച്ചവർക്കാണ് അതിനെപ്പറ്റി അറിയുക. അവരത് പറയില്ല. പിന്നെ അന്വേഷിച്ച് കണ്ടെത്തേണ്ടത് മാധ്യമങ്ങളും മറ്റ് അധികൃതരുമാണ്. നാല് സ്ഥാനങ്ങളിൽ ഞാൻ എവിടെ വന്നാലും പ്രസിഡൻറ് പദവി മോഹിച്ചവർക്ക് അത് ലഭിക്കാൻ പ്രയാസമാകും. അതിനാലാണ് ആ ലോബി ആസൂത്രിതമായി ചരടുവലി നടത്തി അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയത്.
ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നോ?
ചെയ്ത കാര്യങ്ങൾ നോക്കുമ്പോൾ തികഞ്ഞ ആത്മവിശ്വസമുണ്ടായിരുന്നു. വോട്ടെപ്പിൽ പങ്കെടുത്ത പല അംഗങ്ങളും വോട്ടിലെ കണക്കിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഓൺലൈൻ മുഖേനെയായിരുന്നു വോട്ടെടുപ്പ്.
താങ്കൾ വന്ന ശേഷം ഐ.ഒ.എ. യിലെ മാറ്റം എന്തായിരുന്നു
= പ്രധാനമന്ത്രി നൽകിയ വിഷൻ പ്രകാരമായിരുന്നു പ്രവർത്തനം. രണ്ടുവർഷമായി മുടങ്ങിക്കിടന്ന നാഷണൽ ഗെയിംസ് നടത്തി. 2030-ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലേക്കു കൊണ്ടുവന്നു. 2036-ലെ ഒളിമ്പിക്സ് രാജ്യത്ത് നടത്താനുള്ള പ്രവർത്തനങ്ങൾ മുപ്പത്തഞ്ച് ശതമാനം കഴിഞ്ഞു. അടിസ്ഥാനപരമായി ഐ.ഒ.എ. വലിയ പുരോഗതി കൈവരിച്ചു. രണ്ടു കോടി രൂപ മാത്രമുണ്ടായിരുന്ന ഫണ്ട് 100 കോടിയാക്കി മാറ്റി. വിവിധ സംസ്ഥാനങ്ങളിൽ അലങ്കോലമായി കിടന്ന അസോസിയേഷനുകൾ പുനഃസംഘടിപ്പിച്ചു. അത്ലറ്റുകൾക്ക് പുതുജീവൻ കൈ വന്നു. ജപ്പാൻ ഏഷ്യൻ ഗെയിംസിൽ ഒരു പരാതിയും ഉയർന്നില്ല. ഗെയിംസിന്റെ ഭാഗമായി ആദ്യമായി ഫൺ റൺ നടത്തി.
അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടർനടപടികൾ എടുക്കുന്നുണ്ടോ
= അസോസിയേഷന്റെ അയലത്തുപോലും ഇല്ലാത്ത കാലത്താണ് ഞാൻ ഐ.ഒ.എ. പ്രസിഡൻറായത്. പ്രധാനമന്ത്രിയാണ് അവസരം തന്നത്. അതിന് പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നു. സ്പോർട്സ് േപഴ്സൻ ഓഫ് മെറിറ്റ് (എസ്.ഒ.എം.) അംഗമെന്ന നിലയിൽ മറ്റുള്ള അംഗങ്ങൾക്ക് എന്നെ നോമിനേറ്റ് ചെയ്യാം.
സ്ഥാനമൊന്നുമില്ലെങ്കിൽ എന്റെ സ്കൂളിലും വീട്ടിലും കൂടുതൽ സമയംചെലവഴിക്കും. രാജ്യസഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.
Content Highlights: PT Usha claims her election defeat was not a coincidence, Accuses specific lobbies of planned orchestration, Reacts to the women athlete representative election results