ഒരു മിനിറ്റ് 30 സെക്കന്റിനുള്ളില്‍ 72 കായിക മുഹൂര്‍ത്തങ്ങള്‍; കോവിഡ് പോരാട്ടത്തിനൊപ്പം നൈക്കിയുടെ പരസ്യം

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിശ്ചലമായ കളിക്കളങ്ങൾക്ക് ഊർജ്ജമേകി സ്പോർട്സ് ബ്രാൻഡായ നൈക്കിയുടെ പരസ്യം. കായികലോകത്തിന്റെ പ്രതീക്ഷകളാണ് നൈക്കി ഈ പരസ്യത്തിലൂടെ പങ്കുവെയ്ക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക മത്സരങ്ങളും ആ മത്സരങ്ങളിലെ പ്രത്യേക നിമിഷങ്ങളും കൂട്ടിയിണിക്കിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.
4000 കായിക മുഹൂർത്തങ്ങളിൽ നിന്ന് 72 എണ്ണം തിരഞ്ഞെടുത്ത്അവ 36 ഷോട്ടുകളാക്കി സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിച്ച്കൂട്ടിച്ചേർത്തിരിക്കുകയാണ്. സ്ക്രീനിൽ ഒരേ സമയം രണ്ടു വ്യത്യസ്തമായ കായിക മുഹൂർത്തങ്ങൾ മിന്നിമറയുന്നു. അമേരിക്കയുടെ വനിതാ ഫുട്ബോൾ താരം മേഗൻ റാപ്പിനോയാണ് പരസ്യത്തിന് ശബ്ദം നൽകിയിരിക്കുന്നത്.നൈക്കിയുടെ ക്രിയേറ്റീവ് ഏജൻസി ആയ വീഡെൻ+കെന്നഡി പോർട്ട്ലാൻഡ് ആണ് ഈ പരസ്യത്തിന് പിന്നിൽ.