ന്യൂസീലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം വെളുത്ത ഷോര്‍ട്‌സ് ഒഴിവാക്കുന്നു; പിന്നില്‍ ആര്‍ത്തവ ആശങ്ക

Photo: REUTERS
Photo: REUTERS

ക്രൈസ്റ്റ്ചര്‍ച്ച്: ചരിത്രത്തില്‍ ആദ്യമായി ജേഴ്‌സിയുടെ ഭാഗമായി വെളുത്ത നിറത്തിലുള്ള ഷോര്‍ട്‌സ് ഒഴിവാക്കാനൊരുങ്ങി ന്യൂസീലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം. കളിക്കാരില്‍ ചിലര്‍ ആര്‍ത്തവത്തെ കുറിച്ച് പ്രകടിപ്പിച്ച ആശങ്കകള്‍ അംഗീകരിച്ചുകൊണ്ട് ന്യൂസീലന്‍ഡ് സോക്കര്‍ അസോസിയേഷനാണ് ഈ തീരുമാനം കൈക്കൊണ്ടത്.

പലപ്പോഴും ആര്‍ത്തവമുള്ള ദിവസങ്ങളില്‍ വെളുത്ത ഷോര്‍ട്‌സ് ധരിച്ച് കളിക്കാനിറങ്ങുന്നത് താരങ്ങളെ നിരന്തരം ആശങ്കയിലാക്കുന്ന കാര്യമാണ്. ഇത് അടുത്ത കാലത്തായി വിവിധ വനിതാ ടീമുകളെ അവരുടെ യൂണിഫോം പോളിസിയില്‍ മാറ്റംവരുത്താന്‍ നിര്‍ബന്ധിതരാക്കിയിരുന്നു.

ന്യൂസീലന്‍ഡും അമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടെ തങ്ങളുമായി കരാറുള്ള 13 വനിതാ ദേശീയ ടീമുകള്‍ക്കുള്ള പുതിയ ജേഴ്‌സികള്‍ നൈക്കി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വിവിധ ദേശീയ ടീമുകളിലെ താരങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇത്തവണ വെളുത്ത ഷോര്‍ട്‌സ് ഒഴിവാക്കിയാണ് നൈക്കി ജേഴ്‌സികള്‍ പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: New Zealand womens soccer team to avoid white shorts concerns bout periods