ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി; എം. ശ്രീശങ്കറിന് ഒളിമ്പിക്‌സ് യോഗ്യത

Photo: PTI
Photo: PTI

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി മലയാളി താരം എം. ശ്രീശങ്കര്‍. ഈ പ്രകടനത്തോടെ ശ്രീശങ്കര്‍ 2024 പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തു.

8.37 മീറ്റര്‍ ദൂരം ചാടിയാണ് ബാങ്കോക്കില്‍ ശ്രീശങ്കര്‍ വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞത്. ശ്രീശങ്കറിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ദൂരമാണിത്. 8.27 മീറ്ററായിരുന്നു പാരിസ് ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്.

8.40 മീറ്റര്‍ ചാടിയ ചൈനീസ് തായ്‌പേയിയുടെ യുടാങ് ലിനാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. 8.08 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ മിങ്കുന്‍ ഹാങ് വെങ്കലവും സ്വന്തമാക്കി.

Content Highlights: Murali Sreeshankar qualifies for Olympics with silver at Asian Athletics Championship