ഇന്ത്യ - പാക് മത്സരം കാണാനെത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അന്തരിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യ - പാകിസ്താന്‍ ടി20 ലോകകപ്പ് മത്സരം കാണാന്‍ ന്യൂയോര്‍ക്കിലെത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) പ്രസിഡന്റ് അമോല്‍ കാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരം കാണാന്‍ എംസിഎ സെക്രട്ടറി അജിങ്ക്യ നായിക് അടക്കമുള്ള മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പമാണ് അമോല്‍ എത്തിയത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്ത അനുയായിയാണ് അമോല്‍ കാലെ. 2022 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ താരം സന്ദീപ് പാട്ടീലിനെ പരാജയപ്പെടുത്തിയാണ് കാലെ എംസിഎ പ്രസിഡന്റായത്.
Content Highlights: mumbai cricket body head amol kale dies in usa