അപകടത്തില്‍പ്പെട്ട കാര്‍ യാത്രികന് രക്ഷകനായി മുഹമ്മദ് ഷമി | Video

മുഹമ്മദ് ഷമി അപകടത്തില്‍പ്പെട്ടയാള്‍ക്ക് പ്രാഥമിക പരിചരണം നല്‍കുന്നു, അപകടത്തില്‍പ്പെട്ട വാഹനം
മുഹമ്മദ് ഷമി അപകടത്തില്‍പ്പെട്ടയാള്‍ക്ക് പ്രാഥമിക പരിചരണം നല്‍കുന്നു, അപകടത്തില്‍പ്പെട്ട വാഹനം

ന്യൂഡല്‍ഹി: കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിലെ നാനിറ്റാളില്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടയാള്‍ക്കാണ് ഷമി രക്ഷകനായത്. അപകടത്തിന്റെ വീഡിയോ ഷമി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഷമിയുടെ വാഹനത്തിന് മുന്നിലേക്ക് കുന്നിന്‍മുകളില്‍ നിന്ന് മറ്റൊരു വാഹനം വീഴുകയായിരുന്നു. തന്റെയും കൂടെയുള്ളവരുടെയും സമയോചിത ഇടപെടല്‍മൂലം കാറിലുണ്ടായിരുന്ന ആളുടെ ജീവന്‍ രക്ഷിക്കാനായതായി ഷമി വ്യക്തമാക്കി.

'അയാള്‍ വളരെ ഭാഗ്യവാനാണ്, ദൈവം അദ്ദേഹത്തിന് രണ്ടാം ജീവിതം നല്‍കി. നാനിറ്റാളിനടുത്തുള്ള കുന്നിന്‍ മുകളിലെ റോഡില്‍ നിന്ന് അയാളുടെ കാര്‍ എന്റെ കാറിന് തൊട്ടുമുന്നിലായി താഴേക്ക് വീണു. ഞങ്ങള്‍ അവനെ വളരെ സുരക്ഷിതമായി പുറത്തെടുത്തു', ഷമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: Mohammed Shami rescues car accident victim near Nainital