കോവിഡ് ഭേദമായി, ഹഫീസ് അടക്കമുള്ള പാക് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക്

Image Courtesy: Getty Images
Image Courtesy: Getty Images

ഇസ്ലാമാബാദ്: കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവായതോടെ മുഹമ്മദ് ഹഫീസ് ഉള്‍പ്പെടെയുള്ള ആറ് പാകിസ്താന്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും. 

ഫഖര്‍ സമാന്‍, മുഹമ്മദ് ഹസ്‌നയ്ന്‍, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവരാണ് രോഗം ഭേദമായ മറ്റ് താരങ്ങള്‍. മൂന്നു ദിവസത്തിനിടെ നടത്തിയ രണ്ട് കോവിഡ് പരിശോധനകളിലും ഇവരുടെ ഫലം നെഗറ്റീവായിരുന്നുവെന്ന് പി.സി.ബി അറിയിച്ചു. ഇതോടെ ഇവര്‍ക്ക് വോര്‍സെസ്റ്റര്‍ഷെയറിലുള്ള പാക് ടീമിനൊപ്പം ചേരാം. ഇവരുടെ യാത്രയ്ക്കുള്ള ഒരുക്കങ്ങളും മറ്റും ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് പാകിസ്താന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Content Highlights: Mohammad Hafeez among 6 Pakistan cricketers cleared to tour England after negative Covid-19 test

Content Highlights: