22-കാരന്‍ റാഷ്‌ഫോര്‍ഡ് മുന്നിട്ടിറങ്ങി; 13 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പുനല്‍കി ഗവണ്‍മെന്റ്

-
-

ലണ്ടൻ: ഇരുപത്തിരണ്ടുകാരനായ യുവ ഫുട്ബോൾ താരം മാർക്കസ് റാഷ്ഫോർഡ് കളത്തിനുള്ളിൽ മാത്രമല്ല, കളത്തിനും പുറത്തും താരമാണ്. ഇംഗ്ലണ്ടിലെ 1.3 മില്ല്യൺ കുട്ടികൾക്കാണ് തന്റെ പോരാട്ടത്തിലൂടെ ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഭക്ഷണം നൽകിയത്.

വേനൽ അവധിക്കാലത്ത് വിദ്യാർഥികൾക്ക് ഭക്ഷണം നൽകേണ്ടെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനിച്ചിരുന്നു. എന്നാൽ കുട്ടികൾക്കുള്ള ഭക്ഷണം നിർത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ റാഷ്ഫോർഡ് ഇതിനായി രാജ്യം മുഴുവൻ പ്രതികരിക്കണമെന്നും ട്വീറ്റ് ചെയ്തു. ഓരോ കുട്ടികളുടേയും കുടുംബവും അവരുടെ പാർലമെന്റ് അംഗത്തെ മെൻഷൻ ചെയ്ത് ഈ കാര്യം ആവർത്തിക്കണമെന്നും എന്നും താരം വ്യക്തമാക്കി. ഈ സന്ദേശം ഇംഗ്ലണ്ട് ഏറ്റെടുത്തു.

എല്ലാവരും മുന്നോട്ടുവന്നതോടെ ഗവൺമെന്റ് തീരുമാനം മാറ്റി. എല്ലാ കുട്ടികൾക്കും വേനലവധിക്കാലത്തും ഭക്ഷണം ഉറപ്പാക്കുമെന്ന് ഉറപ്പുനൽകി. നേരത്തെ ലോക്ക്ഡൗണിന്റെ സമയത്ത് കുട്ടികൾക്കുവേണ്ടി ധനശേഖരണം നടത്തിയും റാഷ്ഫോർഡ് മാതൃകയായിരുന്നു.

content highlights: Marcus Rashford wins free school meals battle

Content Highlights: