പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

കീറൺ പൊള്ളാർഡ്
കീറൺ പൊള്ളാർഡ്

മുംബൈ: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 123 ഏകദിനവും 101 ട്വന്റി 20യും കളിച്ച പൊള്ളാര്‍ഡ് ടീമിനെ നയിച്ചിട്ടുമുണ്ട്.

ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരം ബുധനാഴ്ച സമൂഹ മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഏകദിനത്തില്‍ 2706 റണ്‍സും 55 വിക്കറ്റുമുണ്ട്. ട്വന്റി 20 യില്‍ 1569 റണ്‍സും 42 വിക്കറ്റുമുണ്ട്. 2012-ല്‍ ട്വന്റി 20 ലോകകപ്പ് ജയിച്ച വിന്‍ഡീസ് ടീമില്‍ കളിച്ചു. ഇടക്കാലത്ത് ദേശീയ ടീമില്‍നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ഈവര്‍ഷം ഇന്ത്യയ്ക്കെതിരേ നടന്ന പരമ്പരയിലും കളിച്ചിരുന്നു.

Content Highlights: Kieron Pollard retires from international cricket