സംസ്ഥാന സ്‌കൂൾ കായികമേള; എൻ.ഐ.ടി.ക്ക് പുറമേ 10 വേദികൾ

എൻ.ഐ.ടി. സ്റ്റേഡിയം
എൻ.ഐ.ടി. സ്റ്റേഡിയം

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായുള്ള മത്സരങ്ങൾക്ക് പ്രധാനവേദിയായ എൻ.ഐ.ടി.ക്ക് പുറമേയുള്ള 10 വേദികളും മത്സരത്തീയതികളും പ്രഖ്യാപിച്ചു. കോഴിക്കോട് എൻ.ഐ.ടി.യിൽ ഒക്ടോബർ 27 മുതൽ 31 വരെയാണ് അത്ലറ്റിക് മത്സരങ്ങൾ നടക്കുക. ഇതിനുപുറമേ 26-ന് ഇവിടെ ഇൻക്ലുസീവ് അത്ലറ്റിക്‌സും ഇൻക്ലുസീവ് ഫുട്ബോളും 30-ന് ക്രോസ് കൺട്രിയും നടക്കും.

കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസിൽ വുഷു (ഒക്ടോബർ 26, 27), സോഫ്റ്റ്‌ബോൾ (26-29), ബേസ്ബോൾ (26-29), കരാട്ടെ (28, 29), ബോൾ ബാഡ്മിന്റൺ (26-30) എന്നിവ നടക്കും.

പെരുവയൽ സെയ്ന്റ് സേവ്യേഴ്സ് യു.പി. സ്‌കൂളിലാണ് നെറ്റ്ബോൾ (26-28), ത്രോബോൾ (26, 27) മത്സരങ്ങൾ നടക്കുക. ചാത്തമംഗലം എം.ഇ.എസ്. രാജാ റെസിഡൻഷ്യൽ സ്‌കൂളിൽ ഇൻക്ലുസീവ് ബോക്‌സ് ബോളും (26) 14 വയസ്സിന് മുകളിലുള്ളവരുടെ ഇൻക്ലുസീവ് ക്രിക്കറ്റും (26) നടക്കും. ഇൻക്ലുസീവ് ഹാൻഡ് ബോൾ (26) ദയാപുരം റെസിഡൻഷ്യൽ സ്‌കൂളിലാണ്. വടംവലിയും (28, 29) 14 വയസ്സിന് താഴെയുള്ളവരുടെ ഇൻക്ലുസീവ് ക്രിക്കറ്റും (26) കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിലാണ്. യോഗ മത്സരങ്ങൾ (2729) ചാത്തമംഗലം ആർ.ഇ.സി. ജി.വി.എച്ച്.എസ്.എസിൽ നടക്കും.

ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റൺ (27-30), ഇൻക്ലുസീവ് ബാഡ്മിന്റൺ (26) മത്സരങ്ങൾ നടക്കുക. ബാസ്‌കറ്റ് ബോൾ മത്സരങ്ങൾ (26-30) പറോപ്പടി സിൽവർ പബ്ലിക് സ്‌കൂളിലും ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലുമായി നടക്കും.

Content Highlights: 68th Kerala State School Sports Meet features 10 venues in addition to NIT Kozhikode., Athletics will be held at NIT Kozhikode from October 27 to 31., Various sports events like Wushu, Karate, Netball, and Basketball distributed across different schools in Kozhikode., Inclusive sports events included in the schedule.