കല്ലറക്കല്‍ ഫൗണ്ടേഷന്‍ എക്സെലെന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

Photo: special arrangement
Photo: special arrangement

അങ്കമാലി: കല്ലറയ്ക്കല്‍ ഫൗണ്ടേഷന്റെ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. അങ്കമാലി ഡിസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭാ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍ അധ്യക്ഷനായി. കല്ലറക്കല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ആന്റണി കല്ലറക്കല്‍ സ്വാഗതം പറഞ്ഞു. ആലുവ എംഎല്‍എ അന്‍വര്‍ സദത്ത് മുഖ്യ പ്രഭാഷണം നടത്തി. ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍, ഡിസ്റ്റ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണി ചാക്കോ മംഗലത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കല്ലറക്കല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ മോളി സ്റ്റീഫന്‍ നന്ദി പറഞ്ഞു.

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു, തമീന ഫാത്തിമ എന്നിവര്‍ക്ക് സ്‌പെഷ്യല്‍ അവാര്‍ഡ് നല്‍കി. വിവിധ കാറ്റഗറികളിലുള്ള ഫുട്ബോള്‍ പ്രതിഭകളെ ആദരിച്ചു. സ്‌പോര്‍ട്സ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാര്‍ഡ് അന്‍വര്‍ സാദത്ത് എംഎല്‍എയില്‍നിന്ന് സിറാജ് കാസിം ഏറ്റുവാങ്ങി.

Content Highlights: Kallarackal Foundation honored achievers in sports and media at a ceremony in Angamaly