റേസിങ് ട്രാക്കിലെ പോലീസുകാരൻ; ജീമോൻ ആന്റണിക്ക് വിട

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
ജീമോന്‍ ആന്റണി
ജീമോന്‍ ആന്റണി

കൊച്ചി: മഡ് റേസിങ് ട്രാക്കുകളിലെ പോലീസ് സാന്നിധ്യമായിരുന്ന ജീമോൻ ആന്റണി (44) അന്തരിച്ചു. കൊച്ചി, കളമശ്ശേരി മഞ്ഞുമ്മൽ സ്വദേശിയാണ്. കേരള പോലീസിലെ ഏക മഡ് റേസറായിരുന്നു ഇദ്ദേഹം. കളമശ്ശേരി പോലീസ് സ്റ്റേഷനിലെ മുതിർന്ന സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

18-ാം വയസ്സിൽ റേസിങ് കരിയർ ആരംഭിച്ച ഇദ്ദേഹം ഇന്ത്യയിലുടനീളം നൂറിലേറെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതിൽ ഭൂരിഭാഗം മത്സരങ്ങളിലും വിജയം നേടാനും അദ്ദേഹത്തിനായിരുന്നു. 18-ാം വയസിൽ സ്വന്തമായി ഒരു ബൈക്ക് വാങ്ങണം എന്ന ആഗ്രഹമാണ് ജീമോനെ മഡ് റേസിങ് ട്രാക്കിലെത്തിക്കുന്നത്. റേസർ ബിനു ജോണിന്റെ നിർദേശപ്രകാരം യമഹ ആർഎക്സ് 135 വാങ്ങിയത് കരിയറിൽ നിർണായകമായി. പിന്നാലെ ബിനുവിനൊപ്പം പരിശീലനം ആരംഭിച്ച അദ്ദേഹം റേസിങ്ങിലേക്ക് തിരിയുകയായിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ റാലി ചാമ്പ്യൻഷിപ്പ്, ഗോവയിൽ നടന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയ 2019, തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ റാലി ചാമ്പ്യൻഷിപ്പ്, തമിഴ്‌നാട്ടിലെ ഈറോഡിൽ നടന്ന എംആർഎഫ് 2 വീലർ ദേശീയ സ്പ്രിന്റ് റാലി ചാമ്പ്യൻഷിപ്പ് തുടങ്ങിയ ചാമ്പ്യൻഷിപ്പുകളെല്ലാം വിജയിച്ച താരമാണ്. 2022 എഫ്എംഎസ്‌സിഐ നാഷണൽ റാലി സ്പ്രിന്റ് ചാമ്പ്യൻ കൂടിയാണ്.

Content Highlights: Kerala Police senior civil police officer and mud racer Jeemon Antony passed away at the age of 44., He was the sole mud racer in the Kerala Police department, hailing from Manjummel, Kalamassery., Started his racing career at 18 and participated in over 100 races across India, winning numerous championships., Notable wins include MRF Two-Wheeler National Rally Championship in Indore and Coimbatore, and Royal Enfield Rider Mania 2019 in Goa.