ഷൂട്ടിങ് ലോകകപ്പ്: സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടി ഇന്ത്യ

ന്യൂഡല്‍ഹി: ഷൂട്ടിങ് ലോകകപ്പില്‍ സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ സംഘം. അംഗദ് വീര്‍ സിങ് ബജ്വ - ഗണേമത് സെഖോണ്‍ സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ലോകകപ്പ് നടക്കുന്നത്.
ഫൈനലില്‍ കസാഖ്‌സ്താനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 33-29. ഈ വിജയത്തോടെ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 15 ആയി ഉയര്‍ന്നു. ഏഴ് സ്വര്‍ണവും നാല് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്.
വനിതകളുടെ സ്‌കീറ്റ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളിയും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.
Content Highlights: India win gold in skeet mixed team event, medal tally goes to 15
Content Highlights: