ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് ഇന്ത്യ-പാകിസ്താന് പോരാട്ടം. വൈകീട്ട് മൂന്നുമണിക്കാണ് പരമ്പരാഗത ശക്തികള്‍ മുഖാമുഖം വരുന്നത്.
നിലവിലെ ജേതാക്കളായ ഇന്ത്യ ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 9-0 ത്തിന് തകര്‍ത്ത് ശക്തമായി തിരിച്ചുവന്നു.
പാകിസ്താന് ആദ്യമത്സരത്തില്‍ ജപ്പാനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. മന്ദീപ് സിങ് നയിക്കുന്ന ഇന്ത്യ ശക്തരാണ്. നാല് പോയന്റുമായി ഇന്ത്യയാണ് മുന്നില്‍. പാകിസ്താനെതിരായ കളി ജയിച്ചാല്‍ ആറ് രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പാകും.
Content Highlights: India vs Pakistan Hockey Match in Asian Champions Trophy
Content Highlights: