ഇന്ത്യ സ്‌പോർട്‌സ് അവാർഡ് തിരുവനന്തപുരം എൽഎൻസിപിഇക്ക്

എൽഎൻസിപിഇ പുരസ്കാരം ഏറ്റുവാങ്ങുന്നു
എൽഎൻസിപിഇ പുരസ്കാരം ഏറ്റുവാങ്ങുന്നു

ന്യൂഡൽഹി: എഫ്ഐസിസിഐ ടർഫ് 2024: 14ാം ഗ്ലോബൽ സ്പോർട്സ് സമിറ്റിൽ  സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മി ബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (എൽഎൻസിപിഇ) സ്വന്തമാക്കി. ന്യൂഡൽഹിയിലെ ഫെഡറേഷൻ ഹൗസിൽ നടന്ന ചടങ്ങിലാണ് ബഹുമതി എൽഎൻസിപിഇയെ തേടിയെത്തിയത്. കായിക വിദ്യാഭ്യാസവും ഗവേഷണവും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിരന്തരം പരിശ്രമത്തിനാണ് അംഗീകാരം.

ഇന്ത്യയിലെ കായിക വിദ്യാഭ്യാസം, കായിക പരിശീലനം, ഗവേഷണം എന്നീ മേഖലകളിൽ ലഭിച്ച അംഗീകാരമാണ് ഈ അവാർഡ്. എഫ്ഐസിസിഐയോടും, ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഈ നേട്ടം, ഭാരതത്തിന്റെ കായിക ഭാവിയെ ഉയർത്താനുള്ള ഞങ്ങളുടെ പ്രതിജ്ഞാചൈതന്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കും എന്ന് പ്രിൻസിപ്പലും എൽഎൻസിപിഇയുടെ റീജിയണൽ ഡയറക്ടറുമായ ഡോ. ജി. കിഷോർ പറഞ്ഞു.

സായ് നാഷണൽ സെന്റർ ഓഫ് എക്സലൻസ് (NCOE), ആകർഷകമായ പരിശീലന പദ്ധതികൾ വഴി ദേശീയ-അന്തർദേശീയ തലങ്ങളിൽ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. നിലവിൽ അത്ലറ്റിക്സ് , ബാഡ്മിന്റൺ, ബോക്സിങ്, ഹോക്കി, ജൂഡോ, റസ്ലിങ് എന്നീ വിഭാഗങ്ങളിൽ കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്.

Content Highlights: India Sports Award to Thiruvananthapuram LNCPE