കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജില്ലി ദാലാബെഹെറയ്ക്ക് സ്വര്‍ണം

Photo: twitter.com|Media_SAI
Photo: twitter.com|Media_SAI

താഷ്‌കന്റ്: ഉസ്‌ബെകിസ്താനില്‍ വെച്ച് നടക്കുന്ന കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജില്ലി ദാലാബെഹെറയ്ക്ക് സ്വര്‍ണം. വനിതകളുടെ 49 കിലോ ഗ്രാം വിഭാഗത്തിലാണ് ജില്ലി സ്വര്‍ണം നേടിയത്. 

ആകെ 167 കിലോയാണ് ജില്ലി ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 73 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 94 കിലോയും ഉയര്‍ത്തി ഇന്ത്യന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞു.

നേരത്തേ ഇന്ത്യയുടെ സാന്‍കെറ്റ് മഹാദേവ് സാര്‍ഗര്‍ പുരുഷന്മാരുടെ 55 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. 113 കിലോ ഉയര്‍ത്തി ദേശീയ റെക്കോഡോടെയാണ് മഹാദേവ് സ്വര്‍ണം നേടിയത്. 

Content Highlights: India's Jhilli Dalabehera claims gold in Commonwealth Weightlifting Championships

Content Highlights: