ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ വീണ്ടും കീഴടക്കി ഇന്ത്യ

Photo: www.twitter.com
Photo: www.twitter.com

ബ്യൂണസ് ഐറിസ്: ഒളിമ്പിക് ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്കെതിരേ ഹോക്കി പ്രൊ ലീഗില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. ഇതോടെ ലീഗിലെ രണ്ടുമത്സരത്തിലും ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചു.

ഹര്‍മന്‍പ്രീത് സിങ് (11), ലളിത് ഉപാധ്യായ് (25), മന്‍ദീപ് സിങ് (58) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. കഴിഞ്ഞദിവസം ഷൂട്ടൗട്ടിലാണ് ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ജയത്തോടെ ഇന്ത്യ ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു.

എട്ട് കളിയില്‍ ഇന്ത്യയ്ക്ക് 15 പോയന്റുണ്ട്. മൂന്നുവീതം ജയവും സമനിലയും രണ്ട് തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. 13 കളിയില്‍ 32 പോയന്റുമായി ബെല്‍ജിയം ഒന്നാം സ്ഥാനത്തുണ്ട്. ഒമ്പത് ടീമുകളാണ് ലീഗില്‍ കളിക്കുന്നത്. മേയ് രണ്ടാം വാരം ബ്രിട്ടനെതിരേയാണ് ഇനി ഇന്ത്യയുടെ മത്സരങ്ങള്‍.

Content Highlights: India beat Argentina in FIH pro league

Content Highlights: