‘ചക് ദേ ഇന്ത്യ’ കോച്ച് ഗുർദിയാൽ സിങ് അന്തരിച്ചു

#സ്പോർട്സ് ഡെസ്ക്
ഗുർദിയാൽ സിങ് ഭാംഗു | X.com
ഗുർദിയാൽ സിങ് ഭാംഗു | X.com

ന്യൂഡൽഹി: ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു (86) കാനഡയിൽ അന്തരിച്ചു.

2002-ലെ മാഞ്ചെസ്റ്റർ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. നാടകീയമായ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് സുരാജ് ലതാ ദേവി നയിച്ച ഇന്ത്യ വീഴ്ത്തിയത് (3-2). ഗുർദിയാലിന്റെ തന്ത്രങ്ങളാണ് ടീമിന് ജയമൊരുക്കിയത്. ദ്യോണാചാര്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വൻഹിറ്റായ 2007-ലെ ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് സിനിമ ‘ചക് ദേ ഇന്ത്യ’ക്ക് പ്രചോദനമായത് ഇന്ത്യയുടെ ഈ കിരീടനേട്ടമാണ്.

Content Highlights: Gurdial Singh Bhangu, coach of the 2002 CWG gold-winning Indian women's hockey team, passed away at 86 in Canada