യുഎഫ്‌സി മുൻ ചാമ്പ്യനെ ഹോട്ടൽ ലോബിയിൽ വളഞ്ഞിട്ട് ആക്രമിച്ചു, ചർച്ചയായി വീഡിയോ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
മെറാബ് ദ്വലിഷ്‌വിലി | Photo: instagram/ merab
മെറാബ് ദ്വലിഷ്‌വിലി | Photo: instagram/ merab

അബുദാബി: മിക്‌സഡ് മാർഷ്യൽ ആർട്‌സ് മത്സരമായ റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ മത്സരങ്ങൾക്കായി യു.എ.ഇയിലെത്തിയ യുഎഫ്‌സി മുൻ ചാമ്പ്യൻ മെറാബ് ദ്വലിഷ്‌വിലിയ്‌ക്കെതിരെ ഹോട്ടൽ ലോബിയിൽവെച്ച് ആക്രമണം. പ്രൊഫഷണൽ ഫൈറ്റേഴ്‌സ് ലീഗ് താരം ഉസ്മാൻ നുർമഗോംദോവും സംഘവുമാണ് മെറാബിനെ ആക്രമിച്ചത്. മെറാബിന്റെ മുൻ എതിരാളി ഉമർ നുർമഗോംദോവിന്റെ സഹോദരൻ കൂടിയാണ് ഉസ്മാൻ.

ഹോട്ടൽ ലോബിയിൽ നിൽക്കുകയായിരുന്ന മെറാബിനെ ഉസ്മാൻ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. മെറാബിനൊപ്പമുണ്ടായിരുന്ന ജോർജിയൻ താരം ഇലരിയക്കും പരിക്കേറ്റു.

മുഖത്തെല്ലാം പരിക്കേറ്റ വീഡിയോ മെറാബ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. പന്ത്രണ്ടോളം ആളുകൾ ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്നും അവർ ശരിക്കും ഭീരുക്കളാണെന്നും മെറാബ് വ്യക്തമാക്കി. തങ്ങളെ പതിയിരുന്ന് പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നുവെന്നും പരുക്കേറ്റ് രക്തം വന്നിട്ടും തങ്ങൾ പോരാടിയെന്നും മെറാബ് കൂട്ടിച്ചേർത്തു.

Content Highlights: Former UFC champion Merab Dvalishvili was attacked in an Abu Dhabi hotel lobby., Professional Fighters League fighter Usman Nurmagomedov and his group carried out the attack., Georgian fighter Ilarian, who was with Merab, also sustained injuries., Merab shared a video of his injuries on social media, calling the attackers cowards.