മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ പി.കെ ബാനര്‍ജി ഗുരുതരാവസ്ഥയില്‍

Image Courtesy: Twitter
Image Courtesy: Twitter

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പി.കെ ബാനര്‍ജി ഗുരുതരാവസ്ഥയില്‍. 

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഫെബ്രുവരി ആറിനാണ് 83-കാരനായ ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1960-ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. ഫ്രാന്‍സ് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു.

1962-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17-ാം മിനിറ്റില്‍ ഗോള്‍ നേടി. 

1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം  ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജിയുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിത് 2004-ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചിരുന്നു.

Content Highlights: former India football captain PK Banerjee is in critical condition

Content Highlights: