കൊറോണ: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെച്ചു, ഇന്ത്യന്‍ ക്യാമ്പ് ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് അറിയിപ്പ് ലഭിച്ചു.
ഇനി നാല് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. മാര്‍ച്ച് 26-ന് ഖത്തറിനെതിരേയും 31-ന് താജികിസ്താനെതിരേയുമാണ് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍. ഇതിന് പിന്നാലെ ജൂണില്‍ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേയും മത്സരങ്ങളുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.
ഒക്ടോബറിലും നവംബറിലുമാകും ഇനി ഈ മത്സരങ്ങള്‍ നടക്കുക. ഒപ്പം എ.എഫ്.സി നടത്തുന്ന മാര്‍ച്ചിലേയും ജൂണിലേയും എല്ലാ മത്സരങ്ങളും മാറ്റിവെയ്ക്കും. യോഗ്യതാ മത്സരങ്ങള്‍ നീട്ടിയതോടെ ഇന്ത്യന്‍ ക്യാമ്പും ഉപേക്ഷിക്കും. ഈ ആഴ്ച്ചയാണ് ക്യാമ്പ് ആരംഭിക്കേണ്ടിയിരുന്നത്.
Content Highlights: FIFA and AFC agree to postpone Asian World Cup qualifiers
Content Highlights: