ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ താരം ദിവ്യാംശ് സിങ് പന്‍വാറിന് വെങ്കലം

Photo: www.twitter.com
Photo: www.twitter.com

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്സ് ഫെഡറേഷന്‍ നടത്തുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ താരം ദിവ്യാംശ് സിങ് പന്‍വാറിന് വെങ്കലം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തിലാണ് പന്‍വാര്‍ വെങ്കലം നേടിയത്.

ന്യൂഡല്‍ഹിയിലെ ഡോ.കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ലോക ഒന്നാം നമ്പര്‍ താരമായ പന്‍വാറിന് മികച്ച പ്രകടനം ഫൈനലില്‍ പുറത്തെടുക്കാനായില്ല. അമേരിക്കയുടെ ലൂക്കാസ് കോസെനിസ്‌കി സ്വര്‍ണം നേടിയപ്പോള്‍ ഹംഗറിയുടെ ഇസ്വാന്‍ പേനി വെള്ളി സ്വന്തമാക്കി. 

മറ്റൊരു ഇന്ത്യന്‍ താരമായ അര്‍ജുന്‍ ബബൂട്ട അഞ്ചാം സ്ഥാനത്തായി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ജും മൗദ്ഗില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ലോക നാലാം നമ്പര്‍ താരമാണ് അന്‍ജും.

Content Highlights: Divyansh Singh Panwar opens India's account, wins bronze in 10m Air Rifle

Content Highlights: