മുതലയുടെ ആക്രമണത്തില്‍ കോസ്റ്ററീക്കന്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

സാന്‍ ജോസ്: മുതലയുടെ ആക്രമണത്തില്‍ കോസ്റ്ററീക്കന്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. കോസ്റ്ററീക്കന്‍ ക്ലബ്ബ് ഡീപോര്‍ട്ടീവോ റിയോ കാനസ് താരമായ ജെസ്യൂസ് ആല്‍ബര്‍ട്ടോ ലോപസ് ഒര്‍ട്ടിസിനാണ് ജീവന്‍ നഷ്ടമായത്.
ശനിയാഴ്ച കോസ്റ്ററീക്കയിലെ കാനസ് നദിയില്‍ വെച്ചാണ് സംഭവം. വ്യായാമത്തിലേര്‍പ്പെട്ടിരുന്ന താരം പാലത്തില്‍ നിന്ന് കാനസ് നദിയിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നീന്തുമ്പോഴാണ് മുതലയുടെ ആക്രമണമേല്‍ക്കുന്നതും മരണപ്പെടുന്നതും.
താരത്തിന്റെ മൃതദേഹവുമായി മുതല വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുതലയെ വെടിവെച്ചാണ് ലോപസിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചത്. താരത്തിന്റെ മരണത്തില്‍ അനുശോചിച്ച് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
Content Highlights: Crocodile Kills Costa Rican Soccer Player, Swims Away With Body