ക്രിസ്റ്റ്യാനോയുടെ 15-കാരൻ മകൻ 27-കാരി ബ്രസീലിയൻ മോഡലുമായി ഡേറ്റിങ്ങിലോ? സത്യമെന്ത്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/Samsonthegoat25/
Photo: x.com/Samsonthegoat25/

റിയാദ്: പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 15 വയസുകാരനായ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന്റെ ഡേറ്റിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ക്രിസ്റ്റ്യാനോ ജൂനിയർ 27 വയസുള്ള ഒരു ബ്രസീലിയൻ മോഡലുമായി ഡേറ്റിങ്ങിലാണെന്നാണ് അഭ്യൂഹങ്ങൾ. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ ക്രിസ്റ്റ്യാനോ ജൂനിയറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കുടുംബം സൂചിപ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ദുബായിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ കഥകൾ പ്രചരിക്കുന്നത്. എന്നാൽ, റൊണാൾഡോ ജൂനിയറിന് ഇപ്പോൾ വെറും 15 വയസ് മാത്രമാണ് പ്രായം. താൻ ആരുമായും പ്രണയത്തിലല്ലെന്ന് റൊണാൾഡോ ജൂനിയർ മുൻപ് പല അഭിമുഖങ്ങളിലും കുടുംബ പരിപാടികളിലും വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജീന റോഡ്രിഗസ് ഒരിക്കൽ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ 'ക്രഷിനെ' കുറിച്ച് തമാശയായി ചോദിച്ചപ്പോൾ, അത് ഒരു സുഹൃത്ത് മാത്രമാണെന്നും ഇപ്പോൾ സംസാരിക്കാറില്ലെന്നുമായിരുന്നു മറുപടി.

മുമ്പ് ലൂയിസ് സുവാരസിന്റെ മകൾ ഡെൽഫിന സുവാരസുമായി റൊണാൾഡോ ജൂനിയറിനെ ബന്ധപ്പെടുത്തി വാർത്തകൾ വന്നിരുന്നുവെങ്കിലും അതും കുടുംബം നിഷേധിച്ചിരുന്നു.

Content Highlights: Clarifies that rumors of Ronaldo Jr. dating a 27-year-old model are baseless., Highlights the age gap and lack of evidence behind viral social media claims., References previous similar rumors involving Luis Suarez's daughter to debunk current gossip., Provides official insights from family sources regarding Ronaldo Jr.'s personal life.