കോവിഡ്-19; നിര്‍ണായക നീക്കവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കു കീഴില്‍ നടക്കുന്ന മത്സരങ്ങളെല്ലാം മാറ്റിവെച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ).
മാര്‍ച്ച് 14 മുതല്‍ 31 വരെയുള്ള മത്സരങ്ങളാണ് മാറ്റിയത്. എം.സി.എ സെക്രട്ടറി സഞ്ജയ് നായിക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
ആശങ്കകള്‍ക്കിടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും റദ്ദാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളാണ് റദ്ദാക്കിയത്. മാര്‍ച്ച് 29-ന് നടക്കേണ്ടിയിരുന്ന ഐ.പി.എല്‍ ഏപ്രില്‍ 15-ലേക്ക് മാറ്റിയതിന് പിന്നാലെയാണ് ബി.സി.സി.ഐ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നിര്‍ണായക നീക്കവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Coronavirus outbreak Mumbai Cricket Association postpones all matches
Content Highlights: