ക്രിസ് ലിന്നിന്റെ തലയില്‍ 'പുക'; അമ്പരന്ന് ആരാധകര്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അമ്പരന്ന് ആരാധകര്‍. പി.എസ്.എല്ലില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സും പെഷവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. ലാഹോര്‍ താരമായ ക്രിസ് ലിന്‍ 15 പന്തില്‍ 30 റണ്‍സെടുത്ത് ഔട്ടായിപ്പോകുമ്പോഴാണ് തലയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.
ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ടീമിന്റെ മോശം പ്രകടനത്തില്‍ ക്രിസ് ലിന്‍ അസ്വസ്ഥതനായിരുന്നെന്നും അതു അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വ്യക്തമാണെന്നും ആരാധകര്‍ അവകാശപ്പെടുന്നു.
ശനിയാഴ്ച്ച നടന്ന മത്സരം മഴ കാരണം 12 ഓവറായാണ് നിശ്ചയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പെഷവാര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലാഹോറിന് 12 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ ലാഹോര്‍ 16 റണ്‍സിന് തോറ്റു.
Content Highlights: Chris Lynn’s head releases steam in PSL 2020
Content Highlights: