പൂജാരയുടെ കണക്കുകൂട്ടല്‍ തെറ്റി; ബെയ്ല്‍സ് ഇളക്കി ബൗള്‍ട്ടിന്റെ ഇന്‍ സ്വിങ്ങര്‍

വെല്ലിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വന്മതിലാണ് ചേതേശ്വര്‍ പൂജാര. ഏകദിന, ട്വന്റി-20 ലോകകപ്പിനേക്കാള്‍ മനോഹരമായി കാണുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നതാണെന്ന് ഈ അടുത്ത് പൂജാര പറഞ്ഞിരുന്നു. പൂജാരയും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള ബന്ധം അങ്ങനെയാണ്.
എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ പൂജാര നിറംമങ്ങിപ്പോയി. ക്രീസില്‍ നിലയുറപ്പിച്ച് പ്രതിരോധിച്ച് കളിക്കുന്ന പൂജാര രണ്ടിന്നിങ്സിലും പരാജയമാകുകയായിരുന്നു. രണ്ടാമിന്നിങ്സില്‍ 81 പന്ത് നേരിട്ട് 11 റണ്‍സെടുത്ത പൂജാര ട്രെന്റ് ബൗള്‍ട്ടിന്റെ മനോഹരമായൊരു ഇന്‍ സ്വിങ്ങറില്‍ വീഴുകയായിരുന്നു.