ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഫെന്‍സര്‍; ചരിത്രമെഴുതി ഭവാനി ദേവി

Photo: ANI
Photo: ANI

ന്യൂഡല്‍ഹി: ഫെന്‍സിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഒളിമ്പ്യന്‍ സി.എ ഭവാനി ദേവി.

ചൈനയിലെ വുഷിയില്‍ നടക്കുന്ന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ സാബ്രെ ഇനത്തില്‍ സെമിയില്‍ കടന്നതോടെയാണ് ഭവാനി ദേവി ഈ നേട്ടം സ്വന്തമാക്കിയത്. സെമിയിലെത്തിയതോടെ 29-കാരിയായ താരം മെഡല്‍ ഉറപ്പിച്ചു.

നിലവിലെ ലോകചാമ്പ്യനായ ജപ്പാന്റെ മിസാകി എമുറയെ തോല്‍പ്പിച്ചാണ് (15-10) ഭവാനി സെമിയിലെത്തിയത്. പക്ഷേ സെമി ഫൈനലില്‍ ഉസ്ബെക്കിസ്താന്റെ സൈനബ് ഡൈബെക്കോവയോട് (14-15) തോറ്റു.

2020 ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഭവാനി, ഈയിനത്തില്‍ ഒളിമ്പിക് യോഗ്യതനേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം നേരത്തേ സ്വന്തമാക്കിയിരുന്നു.

Content Highlights: Bhavani Devi becomes first Indian fencer to win medal in Asian Championships