ഏഷ്യൻ പാരാ ഗെയിംസ്; മെഡൽവേട്ട തുടർന്ന് ഇന്ത്യ, അമ്പെയ്ത്തിലും ഡിസ്‌കസ് ത്രോയിലും സ്വർണം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ശീതള്‍ ദേവിയും തോമന്‍ കുമാറും | Photo: X
ശീതള്‍ ദേവിയും തോമന്‍ കുമാറും | Photo: X

ഐച്ചി നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗം മിക്‌സഡ് ടീം ഇനത്തിൽ ശീതൾ ദേവിയും തോമൻ കുമാറും സ്വർണം നേടി. ഇൻഡൊനീഷ്യയ്ക്കാണ് വെള്ളി. നേരത്തെ റാങ്കിങ് റൗണ്ടിൽ 1402 പോയിന്റുമായി ഇരുവരും ലോകറെക്കോർഡ് സ്ഥാപിച്ചിരുന്നു.

വനിതകളുടെ ഡിസ്‌കസ് ത്രോ എഫ് 54 വിഭാഗത്തിൽ സുവർണ രാജും സ്വർണം നേടി. വനിതാ സിംഗിൾസ് ബാഡ്മിന്റൺ എസ്എൽ ത്രീ വിഭാഗത്തില് സഞ്ജന കുമാരി വെങ്കലം നേടി. ജപ്പാന്റെ ഷിനോ കവായിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി. പുരുഷൻമാരുടെ സിംഗിൾസിൽ അഭിജിത് സഖൂജയും സുഹാസ് യതിരാജും വെങ്കലം നേടി. അതേസമയം ഇന്ത്യയുടെ മറ്റൊരു താരം നവീൻ സിവകുമാർ ഫൈനലിലേക്ക് മുന്നേറി.

Content Highlights: Sheetal Devi and Rakesh Kumar win gold in mixed team compound archery with a world-record backing., Suvarna Raj secures gold in the women's discus throw F54 event., Sanjana Kumari and Abhijit Sakhuja win bronze medals in badminton events.