അന്തിം പംഗലിന്റെ പാസില്‍ അനിയത്തി ഗെയിംസ് വില്ലേജില്‍ കടന്നു; ഫ്രാന്‍സ് വിട്ടുപോവാന്‍ നിര്‍ദേശം

ബെല്‍ഗ്രേഡ്: ലോകചാമ്പ്യനെ അട്ടിമറിച്ചുകൊണ്ട് ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍. നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ ഒലീവിയ ഡൊമിനിക് പാറിഷിനെയാണ് അന്തിം കീഴടക്കിയത്.
വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് അന്തിം വിജയം നേടിയത്. 3-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 2-0 ന് പിന്നില്‍ നിന്ന അന്തിം പിന്നീട് തിരിച്ചടിക്കുകയായിരുന്നു. രണ്ട് തവണ അണ്ടര്‍ 20 ചാമ്പ്യനായ അന്തിം അത്ഭുത പ്രകടനമാണ് പുറത്തെടുത്തത്. 19 വയസ്സ് മാത്രമാണ് ഇന്ത്യന്‍ താരത്തിന്റെ പ്രായം. ഒലീവിയയെ കീഴടക്കിയ അന്തിം ക്വാര്‍ട്ടറിലേക്ക് മുന്നേറി.
പിന്നാലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോളണ്ടിന്റെ റോക്‌സാന മാര്‍ത്ത സാസിനയെ 9-6 ന് കീഴടക്കി അന്തിം കരുത്തുകാട്ടി. ഈ വിജയത്തിന്റെ കരുത്തില്‍ താരം സെമിയിലേക്ക് കുതിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങളായ മനീഷ, പ്രിയങ്ക, ജ്യോതി ബെര്‍വാള്‍ എന്നിവര്‍ ടൂര്‍ണമെന്റില് നിന്ന് പുറത്തായി.
Content Highlights: Antim Panghal Shocks Reigning World Champion Olivia Parrish, Reaches Semifinal