ഷൂട്ടിങ്ങിനിടെ കാര്‍ അപകടം; പരിക്കേറ്റ ഫ്‌ളിന്റോഫ് ആശുപത്രിയില്‍

ആന്‍ഡ്രു ഫ്‌ളിന്റോഫ്‌ | Photo: Getty Images
ആന്‍ഡ്രു ഫ്‌ളിന്റോഫ്‌ | Photo: Getty Images

ലണ്ടന്‍: ടെലിവിഷന്‍ ഷോയ്ക്കിടെ പരിക്കേറ്റ ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു ഫ്‌ളിന്റോഫ് ആശുപത്രിയില്‍. ബിബിസിയുടെ ടിവി ഷോ ആയ 'ടോപ്പ് ഗിയറിന്റെ' ഷൂട്ടിങ്ങിനിടയിലാണ് 45-കാരനായ ഫ്‌ളിന്റോഫിന് പരിക്കേറ്റത്. 

ചൊവ്വാഴ്ച സര്‍റേയിലെ ഡെന്‍സ്‌ഫോള്‍ഡ് പാര്‍ക്ക് എയറോഡ്രോമില്‍ ടെസ്റ്റ് ട്രാക്ക് നടക്കുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ചുതന്നെ വൈദ്യസഹായം നല്‍കിയെന്നും ഉടന്‍ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെന്നും ബിബിസി വ്യക്തമാക്കി. ഇപ്പോള്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിബിസി അറിയിച്ചു. 

ടോപ്പ് ഗിയര്‍ ഷോയുടെ ചിത്രീകരണത്തിനിടെ ഇത് രണ്ടാം തവണയാണ് ഇംഗ്ലീഷ് താരത്തിന് പരിക്കേല്‍ക്കുന്നത്. 2019-ലായിരുന്നു ഈ അപകടം.

ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകളില്‍ നിന്ന് 3845 റണ്‍സും 226 വിക്കറ്റും ഫ്‌ളിന്റോഫ് നേടിയിട്ടുണ്ട്. 141 ഏകദിനത്തില്‍ 3394 റണ്‍സും 169 വിക്കറ്റും സ്വന്തമാക്കി. ട്വന്റിയില്‍ ഏഴ് മത്സരത്തില്‍ നിന്ന് 76 റണ്‍സും അഞ്ച് വിക്കറ്റുമാണ് അക്കൗണ്ടിലുള്ളത്. 2005,2009 വര്‍ഷങ്ങളില്‍ ആഷസ് പരമ്പര നേടിയ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ്. 
 

Content Highlights: Andrew Flintoff hospitalised after car crash