ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം അലക്‌സാണ്ടർ സ്വരേവിന്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ്‌ | Photo: AFP
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ്‌ | Photo: AFP

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ കന്നി ഗ്രാൻഡ് സ്ലാമിൽ മുത്തമിട്ട് ജർമൻ താരം അലക്സാണ്ടർ സ്വരേവ്. ഫൈനലിൽ ഇറ്റലിയുടെ ഫ്ളാവിയോ കൊബോളിയെ അഞ്ച് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക മൂന്നാം നമ്പർ താരം ചരിത്രനേട്ടം കൈവരിച്ചത്.

ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ജർമൻ പുരുഷ താരമാണ് 29കാരനായ സ്വരേവ്. ആറ് വർഷത്തെ കാത്തിരിപ്പിനും മൂന്ന് ഫൈനൽ തോൽവികൾക്കും ഏഴ് സെമി ഫൈനൽ തിരിച്ചടികൾക്കും ശേഷമാണ് സ്വെരേവിന്റെ ഈ കന്നി കിരീടം.

നാല് മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 6-1, 4-6, 6-4, 6-7(5, 6-1 എന്ന സ്‌കോറിനാണ് സ്വെരേവ് വിജയിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ മികച്ച ആധിപത്യം പുലർത്തിയ സ്വെരേവ് ആദ്യ സെറ്റ് 6-1ന് എളുപ്പത്തിൽ സ്വന്തമാക്കി. എന്നാൽ കൊബോളി ശക്തമായി തിരിച്ചടിച്ചതോടെ മത്സരം അഞ്ച് സെറ്റുകളിലേക്ക് നീണ്ടു. നിർണ്ണായകമായ അഞ്ചാം സെറ്റിൽ വീണ്ടും ആധിപത്യം വീണ്ടെടുത്ത അദ്ദേഹം 6-1ന് സെറ്റ് സ്വന്തമാക്കി കിരീടം ഉറപ്പിക്കുകയായിരുന്നു

Content Highlights: Alexander Zverev Wins 2026 French Open Men's Singles Title