ഒടുവിലത് സംഭവിക്കുമോ? സിദാന്‍ ബ്രസീല്‍ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്

റിയോ ഡി ജനെയ്റോ: ടിറ്റെയുടെ പിന്‍ഗാമിയായി ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകസ്ഥാനത്തേക്ക് സിനദിന്‍ സിദാനെ പരിഗണിക്കുന്നു. ഇതിഹാസതാരവും റയല്‍ മഡ്രിഡ് മുന്‍ പരിശീലകനുമായ സിദാനും ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷനും ഇതുസംബന്ധിച്ച് ആശയവിനിമയം നടന്നതായാണ് വിവരം.
ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഇതോടെ ടിറ്റെ പരിശീലകസ്ഥാനമൊഴിഞ്ഞു.
പിന്‍ഗാമിയായി വിദേശപരിശീലകനെ ചുമതലയേല്‍പ്പിക്കാനാണ് ഫെഡറേഷന്റെ നീക്കം. ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷോമിന്റെ നീക്കത്തിനനുസരിച്ചാകും സിദാന്‍ ബ്രസീലിലേക്ക് എത്തുന്നത്. ദെഷോം ഫ്രഞ്ച് ടീം പരിശീലകസ്ഥാനത്ത് തുടര്‍ന്നാല്‍ ബ്രസീലിലേക്ക് വരുന്നകാര്യം സിദാന്‍ പരിഗണിക്കും. ദെഷോം സ്ഥാനമൊഴിയുകയാണെങ്കില്‍ സിദാനാകും പിന്‍ഗാമി.
റയല്‍ മഡ്രിഡിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടമുള്‍പ്പെടെ 11 കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ സിദാന് കഴിഞ്ഞിരുന്നു. റയല്‍ വിട്ടശേഷം മുന്‍ ഫ്രഞ്ച് താരം മറ്റൊരു ചുമതലയും ഏറ്റെടുത്തിട്ടില്ല. ബ്രസീല്‍ ആദ്യം പരിഗണിച്ചത് കാര്‍ലോ ആന്‍സലോട്ടിയെയായിരുന്നു.
എന്നാല്‍ റയല്‍ മഡ്രിഡുമായി അടുത്തവര്‍ഷംവരെയുള്ള ആന്‍സലോട്ടിയെ ലഭിക്കാന്‍ സാധ്യത കുറഞ്ഞതാണ് സിദാനിലേക്ക് ഫെഡറേഷന്റെ ശ്രദ്ധ തിരിയാന്‍ കാരണം.
Content Highlights: zinedine zidane, brazil football team, zidane brazil football, sports news,brazil football