അർജന്റീനയുടെ യുവതാരം ബാർക്കോ ചെൽസിയിൽ; കരാർ ഏഴ് വർഷത്തേക്ക്

വാലന്റിന്‍ ബാര്‍ക്കോ | Photo: Getty Images
വാലന്റിന്‍ ബാര്‍ക്കോ | Photo: Getty Images

ലണ്ടൻ: അർജന്റീനയുടെ യുവതാരം വാലന്റിൻ ബാർക്കോ ഇനി ചെൽസിയിൽ. ഫ്രഞ്ച് ക്ലബ്ബ് ആർസി സ്‌ട്രോസ്ബർഗിൽനിന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ചെൽസിയിലേക്ക് 21-കാരൻ എത്തുന്നത്. ഏഴ് വർഷത്തേക്കാണ് കരാർ. കരാർ തുക എത്രയാണെന്ന് ചെൽസി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള ചെൽസിയുടെ മത്സരത്തിൽ ടീമിനൊപ്പം ബാർക്കോ ചേരും. ഓഗസ്റ്റ് അഞ്ചിന് ഹോങ്കോങ്ങിൽ യുവന്റസിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.

കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ടീമിലുണ്ടായിരുന്ന മിഡ്ഫീൽഡറായ ബാർക്കോ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. ജോർദാനെതിരായ ഗ്രൂപ്പ് മത്സരമായിരുന്നു അത്. പകരക്കാരനായി ഇറങ്ങി 20 മിനിറ്റാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്.

ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയിൽ കളി പഠിച്ച യുവതാരം 2024-ൽ 7.9 മില്ല്യൺ യൂറോയ്ക്കാണ് ബ്രൈറ്റണിലെത്തിയത്. അവിടെ ഒരു വർഷം മാത്രമേ കളിച്ചുള്ളു. അതിനുശേഷം സ്‌ട്രോസ്ബർഗിലേക്ക് മാറി. ഈ സീസണിൽ സ്‌ട്രോസ്ബർഗിൽനിന്ന് ചെൽസിയിലേക്കെത്തുന്ന രണ്ടാമത്തെ താരമാണ് ബാർക്കോ. രണ്ട് ക്ലബ്ബുകൾക്കും ഒരേ ഉടമസ്ഥരാണ്. കഴിഞ്ഞ സീസണിനുശേഷം ഇരു ക്ലബ്ബുകൾക്കുമിടയിലുണ്ടാകുന്ന 13-ാമത്തെ കൈമാറ്റം കൂടിയാണിത്.

Content Highlights: Valentin Barco signs a 7-year contract with Chelsea FC., Transfer move originated from RC Strasbourg., Barco is set to join the squad for the upcoming match against Juventus., Highlighting the strategic player exchange between Chelsea and Strasbourg.