നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AP
Photo: AP

പാരീസ്: യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരക്രമം പുറത്തുവന്നു. ലോകചാമ്പ്യൻമാരായ സ്‌പെയ്‌നിന് ഫ്രാൻസാണ് എതിരാളി. ലോകകപ്പ് സെമിയിൽ ഫ്രാൻസിനെ സ്‌പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചിരുന്നു.

മറ്റ് ക്വാർട്ടറുകളിൽ നോർവേ ഇംഗ്ലണ്ടിനേയും നെതർലൻഡ്‌സ് പോർച്ചുഗലിനേയും ബെൽജിയം ജർമനിയേയും നേരിടും. ഇരുപാദങ്ങളായി നടക്കുന്ന ക്വാർട്ടർ മാർച്ച് 25 മുതൽ 30 വരെ നടക്കും.

Content Highlights: Spain is set to face France in the UEFA Nations League quarter-finals., Other quarter-final fixtures include Norway vs England, Netherlands vs Portugal, and Belgium vs Germany., The two-legged quarter-final matches will take place from March 25 to March 30.