തോമസ് മുള്ളര്‍ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

മ്യൂണിക്ക്: ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോ കപ്പ് ക്വാര്‍ട്ടറില്‍ സ്പെയിനിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് ജര്‍മന്‍ ജേഴ്സിയഴിച്ചുവെക്കാനുള്ള 34-കാരന്റെ തീരുമാനം. നേരത്തേ മറ്റൊരു ജര്‍മന്‍ താരം ടോണി ക്രൂസിന്റെ അവസാന മത്സരവും സ്പെയിനിനെതിരായ ക്വാര്‍ട്ടറായിരുന്നു.
ബയേണ്‍ മ്യൂണിക്കിന്റെ താരമായ മുള്ളര്‍ ക്ലബ്ബ് ഫുട്ബോളില്‍ തുടരും. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാറുണ്ട്. സ്പെയിനിനെതിരായ മത്സരം തന്റെ അവസാന അന്താരാഷ്ട്ര മത്സരമാണെന്ന് മുള്ളര്‍ പ്രതികരിച്ചതായി ഒരു ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2014-ല്‍ ലോകകപ്പ് കിരീടം നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു.
ഒരു പതിറ്റാണ്ടിലേറെയായി ജര്‍മനിയുടെ മുന്നേറ്റനിരയിലെ പ്രധാനിയായിരുന്നു മുള്ളര്‍. 2010 മാര്‍ച്ചില്‍ അര്‍ജന്റീനയ്ക്കെതിരായ സൗഹൃദ മത്സരത്തിലാണ് മുള്ളര്‍ ജര്‍മനിക്കായി അരങ്ങേറിയത്. ജര്‍മനിക്കായി 131 മത്സരങ്ങള്‍ കളിച്ച മുള്ളര്‍ 45 ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. ലോഥര്‍ മത്തേയൂസും (150 കളികളില്‍ 63 ഗോളുകള്‍), മിറോസ്ലാവ് ക്ലോസെയും (137 കളികളില്‍ 46 ഗോളുകള്‍) മാത്രമാണ് മുള്ളര്‍ക്ക് മുന്നിലുള്ളത്.
Content Highlights: thomas muller likely to retire from germany following euro cup exit